Kerala

പൊതുസ്ഥലത്തും കഞ്ചാവ് ചെടികള്‍: കണ്ടെത്തിയത് ആലുവയില്‍ മെട്രോയുടെ പില്ലറുകള്‍ക്ക് താഴെ

കൊച്ചി(koch)i: ആലുവ ദേശീയ പാതയോരത്ത് കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്ക് താഴെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. എക്‌സൈസിന്റെ നേതൃത്വത്തിലാണ് ചെടി കണ്ടെത്തിയത്. മറ്റൊരു ചെടിക്കൊപ്പം 63 സെന്റീമീറ്ററോളം ഉയരത്തില്‍ ചെടി വളര്‍ന്നിരുന്നു. രഹസ്യ വിഭാഗത്തിന് ലഭിച്ച അറിയിപ്പിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ ചെടികള്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് സി ഐ അഭിദാസ് പറഞ്ഞു.

ആലുവ മെട്രോ പില്ലര്‍ 87 ന് താഴെ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പുല്ലുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നിട്ടുള്ളത്. ആരാണ് നട്ടു വളര്‍ത്തിയതെന്നത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച് വലിച്ചെറിഞ്ഞത് മുളച്ചതാണോ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എക്‌സൈസ് സിഐ അഭിദാസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴച്ചക്കാലമായി ഓപ്പറേഷന്‍ ക്ലീന്‍ സൈറ്റ് എന്ന പ്രവര്‍ത്തനം നടന്നു വരികയാണെന്നും അതിന്റെ ഭാഗമാണ് തെരച്ചില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Highlights: Cannabis plants found in public place: Discovered beneath metro pillars in Aluva

error: