HighlightsKerala

രേഷ്മ വധം: പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍


കാസര്‍കോട് (kasarkode): അമ്പലത്തറ രേഷ്മ കൊലക്കേസില്‍ പ്രതി പതിനഞ്ചുവര്‍ഷത്തിനുശേഷം പിടിയില്‍.  15 വര്‍ഷം മുന്‍പ് സംസ്കരിച്ച മൃതദേഹത്തില്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് കരാറുകാരനായ പ്രതി ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്.


2010ജൂൺ 6നാണ് കാഞ്ഞങ്ങാട് നഗരത്തിൽ ടീച്ചേഴ്സ് ട്രെയ്നിങ് സെന്ററിൽ പഠനം നടത്തുകയായിരുന്ന രേഷ്മയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് ‌പിതാവ് എം.സി.രാമൻ 2011 ജനുവരി 19 ന് അമ്പലത്തറ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തി എന്നാരോപിച്ച് ബന്ധുക്കളും, ആദിവാസി സംഘടനകളും രംഗത്തെത്തിയിരുന്നു.


തുടർന്ന് 2021ൽ  പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ‘

Highlights: Reshma murder: Accused caught after 15 years; Identified through DNA test.

error: