വടശ്ശേരിക്കരയിലെ യുവാവിന്‍റെ കൊലപാതകം; ‘മദ്യലഹരിയിൽ സുഹൃത്ത് കത്തികൊണ്ട് കുത്തി’, രണ്ട് പേർ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ നടന്ന തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
മറ്റൊരു സുഹൃത്തിൻ്റെ കയ്യിൽ നിന്നും കത്തി വാങ്ങി വിശാഖ് റെജിയുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് കത്തി കൊണ്ട് ജോബിയെ കൈത്തണ്ടയിൽ കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം വിശാഖ് കത്തിയുമായി കടന്നു കളയുകയായിരുന്നു.
ആക്രമണത്തിന് ഉപയോഗിച്ച കത്തി തോട്ടിൽ കഴുകിയ ശേഷം വിശാഖ് സുഹൃത്തിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു.
ഇന്നലെയായിരുന്നു വടശ്ശേരിക്കരയിലെ വീട്ടിൽ ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിക്കുകളോടെയാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്.
Highlights: Two arrested on Joby’s death in Vadasserikkara