PublicKerala

കടുവാദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മലപ്പുറം(Malappuram): മലപ്പുറം കാളികാവിലെ കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇതിനിടെ പ്രധാനപ്പെട്ട ഉദ്യാഗസ്ഥനെ സ്ഥലംമാറ്റി. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെയാണ് സ്ഥലം മാറ്റിയത്. ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെയാണ് സ്ഥലംമാറ്റം നടപടി.

മൂവാറ്റുപുഴയിലെ വിജിലൻസ്‌ കേസുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിൽ വനം വകുപ്പ് പറയുന്നത്. നേരത്തെതന്നെ ഈ കടുവയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെ ഡിഎഫ്ഒ കാര്യമായെടുത്തില്ല എന്ന ഒരു ആരോപണവും ഉണ്ട്.

അതേസമയം തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയാണ് ധനിക് ലാലിന് നിയമനം. നിലവിലെ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ കെ രാകേഷ് ആണ് പുതിയ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ. കടുവ ദൗത്യത്തിനിടെത്തന്നെ ഡിഎഫ്ഒയെ സ്ഥലംമാറ്റിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Highlights: Nilambur South DFO officer transferred amid heated debate

error: