Local

വയനാട്ടില്‍ കാര്‍ കത്തിയമര്‍ന്നു

വേങ്ങര സ്വദേശി മൻസൂറിൻ്റെ കാറാണ് കത്തി നശിച്ചത്

വയനാട്(wayanad): വയനാട് ലക്കിടിയിൽ കാർ കത്തി നശിച്ചു. വേങ്ങര സ്വദേശി മൻസൂറിൻ്റെ കാറാണ് കത്തി നശിച്ചത്. യാത്രക്കിടയിൽ ചായ കുടിക്കാനായി മൻസൂര്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കാറിൻ്റെ ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയും തൊട്ടുപിന്നാലെ കാർ കത്തി മറ്റ് ഭാഗങ്ങളിലേക്ക് കൂടി തീ പടരുകയായിരുന്നു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Highlights: Car catches fire in Wayanad

error: