Business

രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച സ്വർണവില ഉയർന്നിരുന്നു. പവന് 880 രൂപയാണ് കൂടിയത് ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 69,760 രൂപയാണ്.

വ്യാഴാഴ്ച പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. വെള്ളിയാഴ്ച വില വർധിച്ചതോടെ വില കുറയുമെന്ന പ്രതീക്ഷയ്‌ക്കാണ്‌ മങ്ങലേറ്റത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7185 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

Highlights: Gold rate Today

error: