Kerala

പാ​ല​ക്കാ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും

പാ​ല​ക്കാ​ട്(Palakkad): മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ന് പു​റ​ത്ത് തീ​യും പു​ക​യും. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ​യി​ൽ പ​ട്ടി​ക ജാ​തി- പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല സം​സ്ഥാ​ന​ത​ല സം​ഗ​മം ന​ട​ന്ന വേ​ദി​ക്ക് സ​മീ​പ​ത്തെ ഹാ​ളി​ലാ​ണ് സം​ഭ​വം.

പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും പ​രി​പാ​ടി അ​ൽ​പ​സ​മ​യം നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു. ജ​ന​റേ​റ്റ​റി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. ഉ​ട​ൻ അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തീ ​അ​ണ​ച്ചു. തു​ട​ർ​ന്ന് പ​രി​പാ​ടി പു​ന​രാ​രം​ഭി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ട​ക്കം മ​ന്ത്രി​മാ​രും ന​ഞ്ച​മ്മ, റാ​പ്പ​ർ വേ​ട​ൻ അ​ട​ക്ക സം​സ്ഥാ​ന​ത്തെ വി​വി​ധി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് വ​ലി​യ തോ​തി​ൽ പു​ക ഉ​യ​ർ​ന്ന​താ​യും വേ​ദി​യി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​ണ് സം​ഭ​വ​മെ​ന്നും മ​റ്റ് പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും പ​ങ്കെ​ടു​ത്ത​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Highlights: Fire and smoke erupt outside the stage where the Chief Minister’s event was held in Palakkad

error: