HighlightsLocal

മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

തൃശൂർ(Thrissur): മലക്കപ്പാറയിൽ വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ ഡാമിനോട് ചേർന്ന് തമാസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെയാണ് സംഭവം.

കേരള ചെക്ക്പോസ്റ്റിൽ നിന്ന് 100 മീറ്റർ അകലെ തമിഴ്നാട് പരിധിയിലാണ് സംഭവം.തമിഴ്നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും. മലക്കപ്പാറയിൽ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Highlights: Elderly person killed in wild elephant attack at Malakkappara.

error: