Local

4 പതിറ്റാണ്ട് മുമ്പ് പഠിച്ച വിദ്യാർഥി, ഡോ. പദ്മകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പളായി

അമ്പലപ്പുഴ(Ambalapuzha):  വർഷങ്ങൾക്ക് മുമ്പ് പഠിച്ച മെഡിക്കൽ കോളജിൽ പ്രിൻസിപ്പാളായി ചുമതലയേറ്റതിന്റെ അഭിമാന മുഹൂർത്തത്തിലാണ്  ഡോ. ബി പദ്മകുമാർ. ആലപ്പുഴ മെഡിക്കൽ കോളജിന്റെ 38 -ാമത്തെ പ്രിൻസിപ്പാളായി മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥി കൂടിയായ ഡോ. ബി പദ്മകുമാർ ചുമതലയേറ്റപ്പോൾ കോളജ് സാക്ഷ്യം വഹിച്ചത് മറ്റൊരു അവിസ്മരണീയ നിമിഷത്തിനായിരുന്നു.

ഡോ. ലൈല, ഡോ. ജയലേഖ, ഡോ. ശ്രീദേവി എന്നിവരാണ് ഇതിന് മുമ്പ് പ്രിൻസിപ്പാളായിട്ടുള്ള പൂർവ വിദ്യാര്‍ത്ഥികൾ. 1983 ൽ കേരള സർവകലാ ശാലയിൽ നിന്നും ബി എസ് സി സുവോളജിയിൽ ഒന്നാം റാങ്ക്, 1990 ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് സ്വർണ മെഡലോടെ എം ബി ബി എസ് ബിരുദം. 1995 ൽ ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ഔറൻഗാബാദിൽ നിന്നും ഒന്നാം റാങ്കോടെ എം ഡി, 2016 ൽ കേരള സർവകലാശാലയിൽ നിന്നും മെഡിസിനിൽ പി എച്ച് ഡി,ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും റുമറ്റോളജിയിൽ ഫെല്ലോഷിപ്പും കേംബ്രിഡ്ജിൽ നിന്നും വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലായി 30 വർഷത്തെ അധ്യാപന പരിചയം. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോന്നി മെഡിക്കൽ കോളജുകളിൽ മെഡിസിൻ വിഭാഗം പ്രൊഫസറും തലവനും ആയിരുന്നു.

Highlights: A student who studied 4 decades ago, Dr. Padmakumar becomes the Principal of Medical College

error: