പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.91 ശതമാനം വിജയം
തിരുവനന്തപുരം(Thiruvananthapuram): ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയം
മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. ഈ വർഷം 286394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം 30145. 57 സ്കൂളുകൾ 100 ശതമാനം വിജയം നേടി.
വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം ആണ്. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസർഗോഡ്. ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് http://keralaresults.nic.in, http://results.kite.kerala.gov.in, http://prd.kerala.gov.in, http://result.kerala.gov.in, http://examresults.kerala.go എന്നിവ വഴി ഫലം അറിയാം.
PRD Live, സഫലം മൊബൈല്‍ ആപ്പുകൾ വഴിയും ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഈ വർഷം രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷഫലം ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കും.
ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയത്തിന് മേയ് 27വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂൺ 23 മുതൽ 27വരെ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷ മേയ് 27 വരെ നൽകാം.
Highlights: Plus Two exam results declared; 77.91 percent pass rate