ദളിത് യുവതിക്ക് മാനസിക പീഡനം; ക്രൈം ബ്രാഞ്ച് അന്വേഷണം നാളെ മുതൽ; അടുത്തമാസം 25 ന് മുമ്പ് റിപ്പോർട്ട്
തിരുവനന്തപുരം(Thiruvananthapuram): പേരൂർക്കടയിൽ ദളിത് യുവതിക്ക് പൊലീസ് കസ്റ്റഡിയിൽ മാനസിക പീഡനമേൽക്കേണ്ടി വന്ന കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാളെ മുതൽ അന്വേഷണം തുടങ്ങും. മനുഷ്യാവകാശകമ്മീഷൻ്റ നിർദ്ദേശപ്രകാരമാണ് ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് ക്യാമ്പ്ചെയ്താകും അന്വേഷണം. അടുത്തമാസം 25 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും.
Highlights: Dalit woman subjected to mental harassment; Crime Branch investigation to begin tomorrow; Report to be submitted before the 25th of next month.