Local

മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

തൃശൂർ(Thrissur): കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. കോട്ടപ്പുറം കോട്ട കായൽ ഭാഗത്താണ് അപകടം. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്, പ്രദീപൻ എന്നിവരെയാണ് കാണാതായത്. വഞ്ചിയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന അജേഷ്, ബൈജു എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റും മഴയും ആണ് വഞ്ചി മറിയാൻ കാരണമെന്ന് പറയുന്നു. കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് തീരദേശ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. സ്‌കൂബ ടീമും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Highlights: Two missing after boat capsizes while dredging sand

error: