അന്താരാഷ്ട്ര ബ്രാൻഡ് ഹാപ്പിദിൻ ഓർഗാനിക് ഉൽപന്നങ്ങളുടെ രാജ്യത്തെ ആദ്യ ഔട്ട്ലെറ്റ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു
തൃശൂർ(Thrissur): അന്താരാഷ്ട്ര ബ്രാൻഡ് ആയ ഹാപ്പിദിൻ സാനിറ്ററി ഓർഗാനിക് ഉൽപന്നങ്ങളുടെ ഇന്ത്യയിലെ ആദ്യ ഔട്ട്ലെറ്റ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു. ഷോപ്പ് മാർ ടവർ ബിൽഡിങ്ങിൽ എൻ.ഐ.ടി.സി-എം.എഫ്.ടി.സി- സ്വർണമുഖി സംരംഭങ്ങളുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെ.പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്വന്തം ഉൽപാദനക്ഷമതയുള്ള സ്ഥാപനമായി ഹാപ്പി ദിൻ വളരണമെന്നും കേരളത്തിനു പുറമെ തമിഴ്നാട്, സൗദി അറേബ്യ, ബഹറിൻ എന്നിവിടങ്ങളിൽ നിന്നും ഇനി മുതൽ ഹാപ്പിദിൻ ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ല ഉൽന്നങ്ങൾ സമൂഹത്തിനു നൽകണം. സമൂഹം അത് ഏറ്റെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ വിൽപന ഹാപ്പിദിൻ ഡയറക്ടർ അനുരാഗ് സി. അശോകൻ കെ. പി മനോജ്കുമാറിന് നൽകി നിർവഹിച്ചു. സ്റ്റെയിൻ റിമൂവർ, ടോയ്ലറ്റ് ക്ലീനർ, ഫ്ലോർ ക്ലീനർ, ഡിഷ് വാഷ്, ടാപ്പ് ഹാന്റ് ഷോവർ, ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ഓർഗാനിക് സോപ്പും മുൾത്താണി മിട്ടി കൊണ്ടുള്ള സോപ്പും ഹാപ്പിദിൻ ഉൽപന്നങ്ങളായി വിപണിയിൽ എത്തിയിട്ടുണ്ട്.
Highlights:The country’s first outlet of international brand Happydin Organic products has started operations in Thrissur