ഇനി പിടിച്ചാല്‍ കിട്ടില്ല! സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണ വില
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ഇന്നത്തെ മുന്നേറ്റം. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 66,000ത്തിലെത്തി.ഗ്രാമിന് 40 രൂപയാണ് വര്‍ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 8250 രൂപയായും ഉയര്‍ന്നു. ഇതാദ്യമായാണ് സ്വര്‍ണ വില ഇത്രയും ഉയരുന്നത്. മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 65,840 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതിന് ശേഷം വിപണിയിലുണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. ഇത് മാത്രമല്ല ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.