വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 25% നികുതി
വാഷിങ്ടണ്‍(Washington): വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങള്‍ക്കും 25% നികുതി ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 2 മുതല്‍ ഈ അധിക നികുതി നിലവിൽ വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു.
യു.എസ് നേരെതിരായ ശത്രുത പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് വെനസ്വേലയുമായുള്ള വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കൂടാതെ, ക്രിമിനല്‍ സംഘടനയായ “ട്രെന്‍ ഡി അരഗ്വ”യുടെ ആസ്ഥാനമായതിനാലാണ് നേരിട്ടുള്ള നികുതി ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ പ്രധാന വ്യാപാര പങ്കാളിയായ ചൈനയെ ലക്ഷ്യമിട്ടാണ് ഈ നടപടി. നേരത്തെ, ഫെന്റനൈല്‍ വ്യാപാരവുമായി ബന്ധപ്പെട്ട് യു.എസ് ചൈനീസ് ഇറക്കുമതികള്‍ക്ക് നികുതി കൂട്ടിയിരുന്നു, ഇതിന് മറുപടിയായി ചൈനയും അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി.
Highlights: 25% tax on countries importing oil from Venezuela