Business

മൊഞ്ചിടിഞ്ഞ് പൊന്നുവില

പൊന്ന് വീണ്ടും തെന്നി താഴേക്ക്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8285 രൂപയും പവന് 66280 രൂപയുമായി കുറഞ്ഞു. മൂന്നു ദിവസം കൊണ്ട് പവന് 2200 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്.

8 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് 15 രൂപ കുറഞ്ഞ് 6795 രൂപയിലെത്തി. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 102 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.

ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫിന്റെ ആഘാതമാണ് സ്വര്‍ണവിപണിയില്‍ വിലത്തകര്‍ച്ചയായി മാറിയത്. സ്വര്‍ണത്തിന് കഴിഞ്ഞയാഴ്ച ഔണ്‍സിന് 3038 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് വില 3046 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലും വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

സ്വര്‍ണവില ഉയര്‍ന്നതിനുശേഷം വിപണിയില്‍ അനിശ്ചിതത്വം വര്‍ധിക്കുകയായിരുന്നു എന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. വെള്ളിവിലയിലും അന്താരാഷ്ട്രതലത്തില്‍ ഇടിവുണ്ടായി. ഇത് സംസ്ഥാനത്തും പ്രതിഫലിക്കുന്നുണ്ട്.

Highlights: Gold rate Today

error: