Editorial

കോൺഗ്രസിന്റെ മുൻ ദേശീയ പ്രസിഡന്റിനെ ബി.ജെ.പി ഓർമപ്പെടുത്തുമ്പോൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആശയാടിത്തറ കാലത്തിനെക്കാൾ വലിയ പഴക്കം സംഭവിച്ചിരിക്കുകയാണ്. കാലത്തിനു മുന്നിൽ നടക്കുന്നു എന്ന് പ്രസംഗത്തിൽ ആലങ്കാരികമായി പറയുന്നത് വെറും വാക്ക് മാത്രമാണ്. ലവലേശം അതിൻ്റെ ഒരാശം കോൺഗ്രസിൻ്റെ ഒരു കാര്യത്തിലും പ്രകടമായി കാണാറില്ലായെന്നതാണ് വസ്തുത. ഈ രാജ്യത്തിന്റെ നിലനിൽപ്പിൽ അടിത്തറ പാകിയ കോൺഗ്രസ് പാർട്ടി അതിന് നേതൃത്വം കൊടുത്ത സമുന്നത നേതാക്കളെയും ചരിത്രത്തെയും സ്വന്തം അസ്ഥിത്വത്തെയും മറക്കുകയാണ്. കോൺഗ്രസിൻ്റെ മലയാളിയായ ആദ്യ ദേശീയ പ്രസിഡണ്ടാണ് പാലക്കാട് മങ്കര സ്വദേശിയായ ചേറ്റൂർ ശങ്കരൻ നായർ എന്ന സി. ശങ്കരൻ നായർ. 1897-ൽ അമരാവതിയിൽ എ.ഐ.സി.സി സമ്മേളനമാണ് ശങ്കരൻ നായരെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. നന്നേ ചെറിയ പ്രായത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ എന്നാ റെക്കോർഡ് ശങ്കരൻ നായരുടെ പേരിലൂണ്ട്. ബ്രിട്ടീഷ് ഭരണക്കാലത്ത് സർക്കാർ കമ്പാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഇന്ത്യൻ എംപയർ, സർ പദവികൾ നൽകി ആദരിച്ചിട്ടുണ്ട്. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ സമിതിയംഗം, മദ്രാസ് നിയമസഭാംഗം, സൈമൺ കമ്മിഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷനുൾപ്പെടെയുള്ള പദവികൾ വഹിച്ച ശങ്കരൻ നായർ. 1919-ൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ മനം നൊന്താണ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങൾ ആരംഭിക്കുന്നത്. പ്രതിഷേധ സൂചകമായി വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിന്നും രാജിവെച്ചതും മറക്കാനാവാത്ത ചരിത്രം. ഇന്ത്യയ്ക്ക് സ്വന്തമായി സ്വയം ഭരണം വേണം എന്ന നിലപാട് ഉയർത്തി എ.ഐ.സി.സി. അധ്യക്ഷൻ കൂടിയാണ് ശങ്കരൻ നായർ. 90 വർഷമാക്കുകയാണ് അദ്ദേഹം വിടവാങ്ങിയിട്ട്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദേശീയ രാഷ്ട്രീയം ചേറ്റൂരിലേക്ക് മടങ്ങുകയാണ്. അതിന് കാരണമായതോ? ബി.ജെ.പി നേതാവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്ഗോപി ചേറ്റൂരിന്റെ വീട് സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശമനുസരിച്ചാണ് സുരേഷ്ഗോപി ചേറ്റൂരിന്റെ വീട് സന്ദർശിച്ചതെന്നാണ് പറയുന്നത്. സുരേഷ്ഗോപി ഒറ്റക്കായിരുന്നില്ല, പാലക്കാട്ടെ ബി.ജെ.പി നേതാക്കളുമുണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായി കേന്ദ്രസഹമന്ത്രിയായ സുരേഷ്ഗോപിയെയും ബി.ജെ.പി നേതാക്കളെയും ചേറ്റൂരിന്റെ കുടുംബം സ്വീകരിച്ചിരുത്തിയത് മര്യാദ. പക്ഷേ, അതൊരു ഓർമപ്പെടുത്തലായിരുന്നുവെന്നതാണ് പിന്നാമ്പുറമെന്നത് കാണാതിരിക്കാനാവില്ല. കോൺഗ്രസ് മറന്നു തുടങ്ങിയ ചേറ്റൂരിനെ ബി.ജെ.പി ഓർമപ്പെടുത്തുകയാണ്. ചരിത്രത്തിൻ്റെ മാറാല കെട്ടുകളിൽ നിന്ന് അദ്ദേഹം അടിത്തറപാകിയ കോൺഗ്രസ് പാർട്ടി ഓർമ്മകളെയും ആ കാലത്തെയും പൊട്ടി തട്ടിയെടുക്കുകയാണ്. കഷ്ടം, രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും വർഗീയ കക്ഷിയെന്ന് നിരന്തരം കോൺഗ്രസ് അധിക്ഷേപിക്കുന്ന ബി.ജെ.പിയാണ് കോൺഗ്രസ് മറന്ന ദേശീയ അധ്യക്ഷന് പുനർജന്മം നൽകിയതെന്നതാണ് വസ്തുത. മലയാളിയായ ദേശീയ അധ്യക്ഷൻ്റെ ചിത്രം പോലും വേണ്ടത്ര പ്രധാന്യത്തോടെ കെ.പി.സി.സി ഓഫീസിൽ പോലുമില്ല. വിവാദങ്ങളിൽ മുഖം നഷ്ടപ്പെടാതിരിക്കാൻ പാലക്കാട് ഡി.സി.സി യും കെ. പി. സി. സി. അനുസ്മരണവും രംഗത്ത് എത്തിക്കഴിഞ്ഞു. കടന്നു വന്ന വഴി മറന്നതുകൊണ്ടാണ് കോൺഗ്രസ് ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിയത്. സാമൂഹിക മാധ്യമങ്ങളുടെയും വാർത്താ മാധ്യമങ്ങളുടെയും അതിപ്രസരവും ചരിത്രത്തെ ഇഷ്ടാനുസരണം വളച്ചൊടിക്കലുകളും നടക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സ്വയം ബലിയാടാ വൻ നിന്നു കൊടുക്കുന്നത് കോൺഗ്രസാണ്. സ്വതന്ത്ര സമരത്തിൻ്റെ ചരിത്രം പറഞ്ഞുള്ള ഇരിപ്പ് അല്ലാ പ്രവർത്തിയാണ് വേണ്ടത്. സുഭാഷ് ചന്ദ്രബോസ്, പട്ടേലിനെയും ബി.ജെ പി അവരുടെ നേതാക്കളെയും ഇപ്പോൾ ശങ്കരൻ നായരൊ ഏറ്റെടുത്ത്അ വതരിപ്പിക്കാൻ ശ്രമിക്കുമ്പോഴും നിസഹായതയോടെ നോക്കി നിൽക്കാൻ മാത്രമെ കോൺഗ്രസിൻ്റെ ദേശീയ-സംസ്ഥാന ഘടകങ്ങൾക്ക് കഴിയുന്നുള്ളൂ. നിസഹകരണ പ്രസ്ഥാനത്തോടും ഖലീഫത്ത് പ്രസ്ഥാനത്തോടും ഗാന്ധിയൻ രീതികളോടും കൃത്യമായ വിയോജിപ്പ് ശങ്കരൻ നായർ രേഖപ്പെടുത്തിയതായി ചരിത്രത്തിൽ കാണാനാകുന്നുണ്ട്. അക്രമവും അരാജകത്വം സമൂഹത്തിൽ വളർത്താൻ നിസഹകരണ പ്രസ്ഥാനം വഴിയൊരുക്കുമെന്നായിരുന്നു ചേറ്റുരിൻ്റെ അഭിപ്രായം. മതത്തെ രാഷ്ട്രീയ വത്കരിക്കുന്നതിലേക്ക് ഖലിഫത്ത് കാരണമായതായും അദ്ദേഹം വാദിച്ചു. ദീർഘകാലം നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണകൂടവുമായുള്ള ബന്ധവും കോൺഗ്രസ് കാണിച്ച അവഗണനയ്ക്ക് കാരണങ്ങളായിരിക്കാം. വസ്തുതകളെ മറക്കാനാവാത്തിടത്തോളം ചേറ്റൂർ അടിയുറച്ചു കോൺഗ്രസ് നേതാവും സ്വത്യന്ത്വസമര നായകനുമാണ് ആ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് മൂന്നോട്ട് പോകണമായിരുന്നു. ചേറ്റൂരിന് ഇത്രയും കാലമായിട്ട് ഒരു സ്മാരമൊരുക്കൊൻ ഏറെക്കാലം ഭരണത്തിലിരുന്ന കോൺഗ്രസ് എന്തുകൊണ്ട് ശ്രമിച്ചില്ല. ശങ്കരൻ നായരെ മാത്രമല്ല ലീഡർ കെ. കരുണാകരനെയും കോൺഗ്രസ് മഴയെത്ത് നിർത്തിയിരിക്കയല്ലെ. എത്ര കാലമായി ലീഡർക്ക് സ്മാരകം ഒരുക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഇപ്പോ ശരിയാക്കാം എന്ന ലൈനിൽ നാളെ നാളെ നീളെ നീളെ… ഇത്തരം മറവികൾ, ഒഴിവാക്കലുകൾക്ക് എല്ലാം കാലം കണക്ക് ചോദിക്കും…

error: