Editorial

ആശയമാവണം ആയുധം

പാലക്കാട് നഗരസഭയ്ക്കു കീഴിലുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനും പരിചരണത്തിനുമായി ഓഷ്യനാസ് കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നഗരസഭ ഭൂമിയില്‍ പണി തീര്‍ത്ത സ്‌കൂള്‍ കെട്ടിട്ടത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ മാധവ സദാശിവ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള ബി.ജെ.പി ഭരിക്കുന്ന നഗരസഭയുടെ ഏകപക്ഷീയമായ തീരുമാനവും നടപടികളും വലിയ വിവാദങ്ങള്‍ ആഴ്ചകളായി തിരകൊളുത്തിയിരിക്കുന്നത്. രണ്ടാഴ്ച്ചകള്‍ക്കു മുമ്പ് ഉദ്ഘാടന നാളില്‍ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ഹെഡ്‌ഗേവാറിന്റെ പേരിലുള്ള ശിലാഫലകം പിഴുത്ത് മാറ്റി അവിടെ യൂത്ത് കോണ്‍ഗ്രസ് വാഴ നടുകയും ഉണ്ടായി. അപ്പോഴെല്ലാം നഗരസഭയിലെ ഭരണ നേതൃത്വം പാലക്കാടിനോടും കേരളത്തിലെ പൊതു സമൂഹത്തിനോടും പലയാവര്‍ത്തി പറഞ്ഞത് നഗരസഭ കൗണ്‍സില്‍ തീരുമാനം എടുത്ത പാസാക്കിയതാണെന്നാണ്. പക്ഷേ, ചൊവ്വാഴ്ചയിലെ കൗണ്‍സില്‍ യോഗം അജന്‍ഡയില്‍ നാമകരണം ഉള്‍ക്കൊള്ളിച്ചപ്പോള്‍ ഭരണകക്ഷിയുടെ കള്ളക്കളി കൈയ്യോടെ പിടിക്കപ്പെടുകയും ചെയ്തു. അതിന്റെ ജാള്യത മറയ്ക്കാന്‍ മനപ്പൂര്‍വം ജനാധിപത്യത്തിന്റെ നെടുംതൂണായ നഗരസഭ യോഗത്തെ അക്രമസാക്തമാക്കുക നിലപാടാണ് സ്വീകരിച്ചത്. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ അംഗവും കൗണ്‍സിലറുമായ ശിവരാജന്‍ മാധ്യമങ്ങളോടും പ്രതിപക്ഷ കൗണ്‍സിലര്‍മാരോടും ആവേശത്തോടെ ഹെഡ്‌ഗേവാര്‍ സ്വതന്ത്ര്യ സമരനായകനാണ് മഹാനായ ഭാരത് പുത്രനാണ്. മോത്തിലാല്‍ നെഹ്‌റുവിനെക്കാളും ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കാളും മഹാനായ വ്യക്തിയാണ്. അന്ത്യമായി കോണ്‍ഗ്രസ് വിരോധം കൂടാതെ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തിലും തങ്ങളുടെ ആചാര്യന്മാരെയും നേതാക്കളെയും വേണ്ട രീതിയില്‍ ജനങ്ങള്‍ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ മനസ്സില്‍ ഒരിടം പോലും ഒതുങ്ങി നല്‍കുന്നില്ലായെന്നതിന്റെ വ്യപ്രാളം അപമാനം. അതിനാല്‍ എങ്ങനെയെങ്കിലും മനസ്സില്‍ അടിച്ചോല്‍പ്പിക്കാനുള്ള തീവ്രമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി. കൂടാതെ ഇക്കഴിഞ്ഞ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ജില്ലാ ബി.ജെ.പി നേതൃത്വത്തിനെതിരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉള്‍പ്പെടെയുള്ള അഭിമുഖീകരിച്ചതും പങ്കുവെച്ചതുമായ പ്രശ്‌നങ്ങളെയും ഭീഷണികളെയും ഒതുക്കി തീര്‍ത്ത് പരിഹാരിച്ചത് ആര്‍.എസ്.എസ് ആണ് അതിനുള്ളില്‍ ചിരകാല പ്രത്യുപകാരമായും ഈ നടപടിയെ കാണാക്കാവുന്നതാണ്. 1925-ല്‍ ആര്‍.എസ്.എസ് രൂപവല്‍ക്കരിക്കുന്നതിനു മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നു ഹെഡ് ഗോവര്‍. പിന്നീട് ആര്‍.എസ്.എസിന്റെ ഭാഗമായതിനു ശേഷം ജനങ്ങളോട് പ്രത്യേകിച്ച് യുവജനങ്ങളോട് നിങ്ങള്‍ സ്വതന്ത്ര സമരത്തില്‍ പങ്കെടുത്ത് വിലപ്പെട്ട ഊര്‍ജം കളയരുത് പകരം നമ്മുടെ ആഭ്യന്തര ശ്രത്രുവിനെ തകര്‍ക്കാന്‍ ശ്രമിക്കേണ്ടതെന്നാണ് ആഹ്വാനം ചെയ്തത്. കപട ദേശീയാ വാദത്തിന്റെ വക്താവും പ്രചാരകനുമായിരുന്ന ദേശത്തിന്റെ പുരോഗതിയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിധ സംഭവനയും നല്‍കാത്ത സ്വാര്‍ത്ഥമതിയായ ഒരാളുടെ പേര് ജീവിതത്തിന്റെ അവിചാരിത സാഹചര്യത്തോട് പടപൊരുതി വിജയിച്ചു വരാന്‍ തയ്യാറെടുക്കുന്നു തലമുറകളുടെ തലയ്ക്കു മേല്‍ ചാര്‍ത്തുന്നത് ഒരു കാരണവശാലും അംഗീകാരം സാധിക്കുകയില്ല. പ്രത്യയശാസ്തപരമായ വിയോജിപ്പിനെ കൈ കരുത്ത് കൊണ്ട് നേരിടുന്നത് ജനാധിപത്യ അന്തരീക്ഷത്തിന് ഒട്ടും ശോഭനമല്ല. അഭിപ്രായ വ്യത്യാസം പറഞ്ഞ വ്യക്തിയെ അതും സ്ഥലം എം.എല്‍.എയുടെ കാല്‍ വെട്ടുമെന്നും തലയറുക്കുമെന്നും കൊലവിളി പ്രസംഗം നടത്തുന്നത് നാടിന് ആപത്താണ്. ആശയത്തെ ആശയപരമായി തന്നെ നേരിടണം. വാക്കിന് മറുവാക്കില്ലാത്ത ഏകാധിപത്യ കാലമല്ലിത് ജനാധിപത്യ കാലമാണ്. വെല്ലുവിളിയും ആക്രോശങ്ങളും കയ്യേറ്റങ്ങളും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് ചൊവ്വാഴ്ച വൈകിട്ട് പാലക്കാട് സംഘടിപ്പിച്ച യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബി.ജെ.പി ഭീഷണിയോടെ കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രതികരണവും അനവസരത്തിലാണ്. ഈ നാടിന്റെ സ്വതന്ത്ര്യ സമരം പോരാട്ടങ്ങള്‍ കൊലവിളിയുടേതല്ല സഹനത്തിന്റെയും ഉണ്ണാവൃതത്തിന്റെയും ആത്മബലത്തിലൂടെ നടത്തിയ പോരാട്ടമാണ്. ആ സംസ്‌കാരമാണ് കോണ്‍ഗ്രസിനെ കോണ്‍ഗ്രസായി ഇന്നും ജനമനസ്സില്‍ നിലനിര്‍ത്തുന്നത്. ബ്രിട്ടീഷുകാരുടെ മുന്നില്‍ ഒച്ചാനിച്ചു നിന്നവര്‍ക്ക് പ്രാണരക്ഷാര്‍ത്ഥം നടത്തിയ മുട്ടുകുത്തലുകളും ഇന്ത്യന്‍ ദേശീയ ബോധത്തോടുള്ള കടുത്ത അസഹിഷ്ണുതയുള്ളവരുടെ നിലയിലേക്കും തരം താഴരുത്.
മനുഷ്യ സ്‌നേഹത്തിന്റെ മതേതരത്തിന്റെയും മണ്ണില്‍ ആശയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ശ്രമങ്ങളെയെല്ലാം ജനാധിപത്യ രീതിയില്‍ എതിര്‍ക്കണം, എതിര്‍ക്കപ്പെടണം. ചരിത്ര അപനിര്‍മിതികളുടെ വര്‍ത്തമാനക്കാലത്ത് അത്തരം ചെറുത്തു നില്‍പ്പുകള്‍ കാലം ആവശ്യപ്പെടുന്നുണ്ട്.

error: