Editorial

ലോകത്തിന് മുന്നിൽ കേരളത്തിന്റെ തലയെടുപ്പ്

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ജനസാഗരത്തെ സാക്ഷി നിർത്തി അനന്തപുരിയിൽ രാജ്യത്തിന് സമർപ്പിച്ചു. എട്ടാം നൂറ്റാണ്ടിൽ ആയി രാജവംശത്തിന്റെ ഭരണകാലയളവിൽ നിന്ന് സമാരംഭ കുറിക്കപ്പെട്ട പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും അഭിപ്രായങ്ങൾക്കും അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ഒടുവിലാണ് 2025 മെയ് മാസം രണ്ടാം തീയതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നത്.
എട്ടാം നൂറ്റാണ്ടിൽ ആയി രാജവംശത്തിന്റെ കാലത്ത് നാടിനെ മുന്നോട്ടു നയിച്ചിരുന്ന സാമ്പത്തിക കേന്ദ്രമായിരുന്നു വിഴിഞ്ഞം. രാജവംശത്തിന്റെ തലസ്ഥാനവും സൈനിക താവളവും ആയിരുന്ന ഇവിടം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കച്ചവട കേന്ദ്രമായിരുന്നു. രാഷ്ട്രീയ തർക്കങ്ങളും പ്രാദേശിക പ്രതിഷേധങ്ങളും അന്താരാഷ്ട്ര കുരുക്കുകളിലും പെട്ടതാണ് ഇത്രയും നാൾ ഒരു ജനതയുടെ സാമൂഹിക സാമ്പത്തിക പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും പൂർണ്ണതയാകുന്നത്. രാജഭരണകാലത്ത് ചേരന്മാരും ചോളന്മാരും പാണ്ഡ്യന്മാരും നടത്തിയ അവകാശം സ്ഥാപിക്കാനും പിടിച്ചെടുക്കാനും ഉള്ള യുദ്ധങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടോടെ വിഴിഞ്ഞത്തെ സമ്പൂർണ്ണമായ തകർച്ചയിലേക്ക് നയിച്ചു. ഒടുവിൽ വിഴിഞ്ഞം ഇല്ലാതെയായി. പിന്നീട് തിരുവിതാംകൂർ രാജഭരണകാലത്ത് ദിവാനായിരുന്ന സർ സി. പി രാമസ്വാമി അയ്യരാണ് വിഴിഞ്ഞത്തിന് രണ്ടാം ജന്മം നൽകുന്നതെന്ന് പറയാം. സർ സിപിയുടെ നിർദ്ദേശപ്രകാരം അന്നത്തെ സ്വകാര്യ കമ്പനി അവരുടെ എൻജിനീയർമാരുടെ നേതൃത്വത്തിൽ കടലിലും വെള്ളായണി കായലിലും രാപ്പകൽ ഭേദമില്ലാതെ പഠനം നടത്തി വിഴിഞ്ഞത്ത് തുറമുഖ സാധ്യതകൾ ഉണ്ടെന്ന് ദിവാൻ സർ സി പിയെ അറിയിച്ചു.
രാജഭരണം ജനാധിപത്യത്തിന് വഴി മാറിയപ്പോൾ സ്വാഭാവികമായും വിഴിഞ്ഞവും പിന്നിരയിലേക്ക് മാറി. ജനാധിപത്യ സർക്കാരിന്റെ റഡാറിൽ വിഴിഞ്ഞം ഏറെ വൈകാതെ തന്നെ കടന്നുവന്നു. പക്ഷേ കൊച്ചിയുടെ സാധ്യതകൾക്ക് മങ്ങലിപ്പിക്കുമോ വിഴിഞ്ഞമെന്നുള്ള ചില ചോദ്യങ്ങൾ വിഴിഞ്ഞത്തിന്റെ സാധ്യതകൾക്ക് തടസ്സമായിരുന്നു.
1991 മുതൽ വിവിധങ്ങളായ സർക്കാരുകളുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളും പര്യായങ്ങൾ ഇല്ലാത്ത ഏകോപനവും നടത്തിയതിന്റെ ഫലമാണ് വിഴിഞ്ഞം. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ചരിത്രപരമായ നിരവധി റെക്കോർഡുകളും പ്രത്യേകതകളും നേടുന്ന തരത്തിലേക്കാണ് വളർത്തിയെടുത്തത്. ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ കവാടമാണ് വിഴിഞ്ഞം. അന്റാർട്ടിക്ക ഒഴികെയുള്ള ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യത്തെ ഡിപ്പോട്ട് ഡ്രൈഷിപ്പ് തുറമുഖമാണ് വിഴിഞ്ഞം. 9 മാസം കൊണ്ട് 280 കപ്പലുകൾ, പ്രതിമാസം ഒരു ലക്ഷത്തിലധികം കണ്ടെയ്നർ നീക്കം. തുറമുഖത്തിന്റെ സാധ്യതകളെ കുറെക്കൂടി വിശാലമാക്കിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ഇതുവരെ ഇന്ത്യയിലെ ഒരു തുറമുഖത്തും എത്തിയിട്ടില്ലാത്ത എം.എസ്.സി ദുർഗാ കപ്പൽ വിഴിഞ്ഞത്തി.
ഇതിനകം തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടക്കുന്ന തുറമുഖങ്ങളിൽ ഒന്നാം സ്ഥാനം എന്ന നേട്ടത്തിന്റെ കൊടുമുടിയിലും ഉദ്ഘാടനത്തിന് മുൻപേ വിഴിഞ്ഞം എത്തി. യൂറോപ്പിലേക്കുള്ള ചെയിൻ സർവീസ് വലിയൊരു മാറ്റവും വലിയൊരു റെക്കോർഡ് ആണ് സൃഷ്ടിക്കപ്പെട്ടത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ലോകത്തുനിന്നുള്ള ഏത് കപ്പലുകൾക്കും ഏത് പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയും അതിജീവിച്ച് വരാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക സംവിധാനത്തോടുകൂടിയുള്ള ട്രാഫിക് സിസ്റ്റവും ഏറ്റവും മികച്ച ക്രെയിൻ നിർമ്മാതാക്കളായ ഷാഹായി പി.എം.സിയുടെ ഷിഫ്റ്റ് ട്രെയിനുകളും.
24 ഓളം യാഡുകൾ സെമി ഓട്ടോമാറ്റിക് സംവിധാനത്തോടുകൂടിയുള്ള ക്രെയിൻ സംവിധാനമാണ് ഇവിടെയുള്ളത്. നിമിഷം കൊണ്ട് എല്ലാ കാര്യങ്ങളും കൈമാറ്റങ്ങളും ആശയവിനിമയങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രത്യേകതയാണ് വിഴിഞ്ഞത്തെ നിർത്തുന്ന മറ്റൊരു ഘടകം. ഒരേസമയം രണ്ടു മദർഷിപ്പുകൾ തുറമുഖത്ത് ബർത്ത് ചെയ്യാം. ചെന്നൈ ഐ.ഐ.ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എ.ഐ സംവിധാനമാണ് ട്രാഫിക് സിസ്റ്റവുമായി ഉപയോഗിക്കുന്നത്. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഇന്ത്യയുടെ തെക്കേ അറ്റത്ത് ലോകത്തിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷകൾക്ക് പുറം സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞതുപോലെ അതും നമ്മൾ നേടി.
സാധ്യതകളെ അവസരങ്ങളാക്കി നാടിന്റെ നന്മയ്ക്കും മുന്നേറ്റത്തിനും സങ്കുചിതമായ ചിന്തകൾ മാറ്റിവെച്ച് ഒരുപറ്റം ദീർഘദര്‍ശികളായ ഭരണാധികാരികൾ നെയ്തെടുത്ത സ്വപ്നത്തിന്റെ വലവീശി കേരളം വിഴിഞ്ഞം എന്ന ചാകര കൊയ്തെടുത്തതാണ്. തളർത്താനും തകർത്താനും തടസ്സപ്പെടുത്താനും ഒന്നല്ല ആയിരമല്ല ലക്ഷമല്ല കോടിക്കണക്കിനാളുകൾ ഒരുമിച്ച് വന്നാലും ഒറ്റക്കെട്ടാണ് നമ്മൾ എന്നാൽ ഐക്യബോധത്തിന്റെ കൂടി അടിത്തറയ്ക്ക് കരുത്ത് പകരുന്ന വിസ്മയകരമായ വിജയ നിമിഷം കൂടിയാണിത്.

error: