Editorial

കോൺഗ്രസിന്റെ പുതുമുഖ തിരിച്ചു വരവ്

സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ ടീം ചുമതല ഏറ്റെടുത്തിരിക്കുകയാണ്. വിളിപ്പാടകലെ കാത്തുനിൽക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പും തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളും ഉൾപ്പെടെയുള്ള രാഷ്ട്രീയ രംഗത്തെ സുപ്രധാനമായ ഗോദകളാണ് പുതിയ നേതൃത്വത്തിന്റെ കഴിവും പരിചയവും കാര്യപ്രാപ്തിയും നിർണയിക്കുന്നതിനായി കാത്തുകിടക്കുന്നത്.
ദീർഘകാലത്തെ പാർലമെൻററി പരിചയവും സംഘടനാ പ്രവർത്തനവും പുതിയ കാലത്തിൻറെ രാഷ്ട്രീയ സമവാക്യങ്ങളെ നിർണയിക്കാൻ കഴിയുന്ന ശക്തികൾ ഒന്നുമുള്ള പൊതു വിലയിരുത്തലും കെപിസിസിയുടെ ഈ നേതൃത്വത്തിന് മുതൽക്കൂട്ടാണ്. അത് മാത്രം പോരാ, അമിതമായ ആത്മവിശ്വാസത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് 2021ലെ കനത്ത നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മറ്റ് കാര്യ നിർവഹണ മേഖലകളെയും വകതിരിച്ച് വശം തിരിച്ച് കാത്തിരുന്നിട്ട് രണ്ടാമതും പ്രതിപക്ഷത്തിരിക്കേണ്ട സ്ഥിതിയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിക്ക് ഉണ്ടായത്. ഇനിയും അത്തരത്തിലൊരു അവസ്ഥ നേരിടേണ്ടി വന്നാൽ വാക്കുകൾക്ക് അതീതമായ പ്രവചിക്കാൻ സാധിക്കാത്തതിനും അപ്പുറമുള്ള പതനത്തിലേക്ക് ആയിരിക്കും ചെന്ന് എത്തുക.
കോൺഗ്രസ് പരാജയത്തിനും കാരണം കോൺഗ്രസ് തന്നെയാണ്. നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള പാർട്ടിയാണെന്ന് അവകാശപ്പെടുമ്പോഴും അളവ് തെറ്റി പണിയിച്ച അരക്കില്ലമാണ് കോൺഗ്രസ്. ജനകീയ അംഗീകാരം നഷ്ടപ്പെട്ടു അധികാരത്തിനു പുറത്ത് നിൽക്കുമ്പോഴും ആ സേതു ഹിമാചലം വേരുകളുള്ള ഇന്ത്യയിലെ ഏക പാർട്ടിയാണ് കോൺഗ്രസ്. വറുതിയുടെ കാലത്ത് കാവി കൊട്ടാരങ്ങൾക്ക് കീഴെ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഉള്ള അതിസാധാരണയായ മനുഷ്യർ ഇന്നും കോൺഗ്രസ് വികാരത്തെ നെഞ്ചേറ്റുന്നു. ആവേശം കൊള്ളുന്നു.
ഐക്യത്തോടെയുള്ള ഒറ്റക്കെട്ടായി ജനാധിപത്യ പോരാട്ടത്തിന് കോൺഗ്രസ് തയ്യാറാൽ ജനം കൂടെയുണ്ടെന്നുള്ളതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ്. കേരളത്തിനും അതൊരു പാഠപുസ്തകമാണ്. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെയും വർക്കിംഗ് പ്രസിഡണ്ട് മാരുടെയും കീഴിൽ ഗ്രൂപ്പുകൾ രൂപീകരിക്കാതെ വീട് വീടാന്തരം കയറി വേട്ട് ചേർത്തണം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത് പ്രദേശിക പ്രശ്നങ്ങൾ ഏറ്റെടുത്ത് താഴെത്തട്ടിൽ പാർട്ടിയെ സജീവമാക്കണം. അമ്പലവും പള്ളിയും നോക്കി സീറ്റ് കൊടുക്കാതെ കഴിവും ജനകീയതയും മാനദണ്ഡമാക്കണം. കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തെ പരിഗണിച്ച് സാമുദായിക പ്രാതിനിധ്യം പാലിച്ചുള്ള പുനസംഘടനയാണ് നടന്നിരിക്കുന്നത്. എല്ലാ ജന വിഭാഗങ്ങളെ ചേർത്ത് നിർത്തിയുള്ള ജനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന്, കോൺഗ്രസ് പുതിയ നേതൃത്വത്തിന് കീഴിൽ തയ്യാറാവണം.
രാഷ്ട്രീയപരമായും ജനാധിപത്യപരമായും ചെയ്തുതീർക്കാൻ ഒട്ടനവധി ഉത്തരവാദിത്വങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി മോഹവും സ്ഥാനാർഥി മോഹവുമായി ഇന്ദിരാഭവനിലും എഐസിസി ഓഫീസിലെ ചുറ്റും വട്ടമിട്ടു കളിക്കുന്നവരെ ആട്ടിയോടിച്ച് ശുദ്ധീകരിക്കണം. നിയമസഭയിൽ നടത്തുന്ന പോരാട്ടങ്ങൾ മാത്രമല്ല ഒരു പ്രതിപക്ഷ മുന്നണിയുടെ ദൗത്യം.
തെരുവിൽ ജനങ്ങളുടെ പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെ ശബ്ദമാവാൻ യുഡിഎഫും കോൺഗ്രസും സജ്ജമാണെന്നെങ്കിലും ജനങ്ങളെ പൊതുബോധ്യപ്പെടുത്തുന്നതിൽ പലപ്പോഴും ദയനീയമാണ് സ്ഥിതി. പുനസംഘടന ഉൾപ്പെടെയുള്ള ഭാവി പരിപാടികൾക്ക് രൂപം നൽകാൻ ഡൽഹിയിൽ എത്തുന്ന നേതൃത്വം റബ്ബർ ഷീറ്റ് പോലെ ലിസ്റ്റുകൾ വലിച്ചു നീട്ടരുത്. ചുമർ ഉണ്ടെങ്കിലെ ചിത്രം വരയ്ക്കാനാവും ജനങ്ങളുടെ പിന്തുണയുണ്ടെങ്കിലേ കോൺഗ്രസ് നിലനിൽക്കൂ…

error: