Education/Career

അസാപ് കേരള ആസ്പിറേഷണല്‍ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പ്രോഗ്രാം ഇമ്പ്ലീമെന്റേഷൻ, ഇവാലുവേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ (PIEMD) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണല്‍ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി എഴുതാനും വായിക്കുവാനും പറയാനുമുള്ള പ്രാവീണ്യം എന്നിവയാണ് അടിസ്ഥാന യോഗ്യത.

പ്രതിമാസ വേതനം :55,000 രൂപ ,പ്രവര്‍ത്തന കാലയളവ്: 1 വര്‍ഷം. പ്രായ പരിധി:22-35 വയസ്സ് ഇടുക്കി, കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി 9 ഒഴിവുകള്‍. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 20, 5 പിഎംമിന് മുൻപാകെയാണ്. അപേക്ഷാ ഫീസ്: 500/-

തിരഞ്ഞെടുക്കപ്പെടുന്നവര്‍ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പബ്ലിക് ഫിനാന്‍സ് ഓണ്‍ലൈന്‍ കോഴ്‌സ് (10,000/- ഫീസ്) പൂര്‍ത്തിയാക്കിയിരിക്കണം.

Highlights: ASAP Kerala invites applications for the post of Aspirational Block Fellow

error: