Education/Career

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല

എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അധ്യയന വർഷത്തെ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എംഎ, എംഎസ്‌സി, എംഎസ്‌ഡബ്ല്യു, എംഎഫ്എ ഇൻ വിഷ്വൽ ആർട്‌സ്, എംപിഇഎസ്, മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്‍റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കാലടി മുഖ്യ ക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവ്വകലാശാലയ്ക്കുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16 ആണ്.


പ്രവേശന പരീക്ഷ ഏപ്രിൽ 30ന് സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കും. മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എംഎ/എംഎസ്‌സി/എംഎസ്‌ഡബ്ല്യു കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.



പി ജി പ്രോഗ്രാമുകൾ:

എം.എ – സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, തീയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആന്‍റ് ലിംഗ്വിസ്റ്റിക്‌സ്, ഉർദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി
എം.എസ്‌സി – സൈക്കോളജി, ജ്യോഗ്രഫി
എം.എസ്.ഡബ്ല്യു. (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)
എം.എഫ്.എ (മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് ഇൻ വിഷ്വൽ ആർട്‌സ്)
എം.പി.ഇ.എസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്‍റ് സ്‌പോർട്‌സ്)
മൾട്ടി ഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്‍റ്:
എം.എസ്‌സി (ജ്യോഗ്രഫി ആന്‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്)
എം.എസ്‌സി (സൈക്കോളജി ആന്‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്)
എം.എ (സോഷ്യോളജി ആന്ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്)
എം.എസ്.ഡബ്ല്യു ആന്‍ഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ്
പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾ:

പി.ജി ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്‌പാ മാനേജ്‌മെന്‍റ്

പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആന്‍ഡ് ഓഫിസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി

error: