സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന അക്കാദമിയാണ് പരിശീലനം നൽകുന്നത്.
തിരുവനന്തപുരo, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ജൂൺ രണ്ടാം തീയതി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷാ പരിശീലന കോഴ്സിലേക്കാണ് അപേക്ഷിക്കാനുള്ള അവസരം. രജിസ്‌ട്രേഷൻ വെബ്സൈറ്റ് വഴി നടത്താവുന്നതാണ്.
അപേക്ഷ നൽകുന്നതിനായി https://kscsa.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
- തിരുവനന്തപുരം: 8281098863, 0471 – 2313065, 2311654, 8281098861, 8281098864
- കൊല്ലം: 8281098867
- വാറ്റുപുഴ: 8281098873
- പൊന്നാനി: 0494 2665489, 8281098868
- പാലക്കാട്: 0491 2576100, 8281098869
- കോഴിക്കോട്: 0495 2386400, 8281098870
- കല്യാശ്ശേരി: 8281098875
Highlights: civil service training