Education/Career

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

ആലപ്പുഴ (Alappuzha): ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമ കെയർ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിൻ്റെ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി, പൾമണറി മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലേതിലങ്കിലുമുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ജനന തിയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം.

Highlights: Junior Consultant Vacancy at Alappuzha Medical College

#job vacancy

error: