Education/Career

എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ; അവസാനവട്ട ഒരുക്കത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

കോഴിക്കോട്(Kozhikode): 2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലുമായി 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.


കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷയിൽ എന്‍ജിനിയറിങ് കോഴ്സിന് 97,759 വിദ്യാര്‍ഥികളും ഫാര്‍മസി കോഴ്സിന് 46,107 വിദ്യാര്‍ഥികളും അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23നും 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ (സെഷന്‍ 1) 24ന് 11.30 മുതല്‍ 1 വരെയും ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.


അഡ്മിറ്റ് കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിൻ്റെ മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫിസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്.


കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ്‌ സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള കാർഷിക സർവകലാശാല എന്നിവയാണ്‌ കീം ഉപയോഗിച്ച്‌ പ്രൊഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സർക്കാർ തന്നെയാണ് പ്രവേശന പരീക്ഷ നടത്തുന്നത്‌.

Highlights: Engineering and Pharmacy Entrance Exams; What to keep in mind during final round of preparation

error: