Entertainment

പ്രിൻസ് ആൻഡ് ഫാമിലി കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഫാമിലി എന്റർടെയ്നർ സിനിമകളിൽപ്പെടുന്ന മലയാള പടമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് നായകനായി എത്തിയ ചിത്രം ഇരുപത്തിഅഞ്ച് ദിവസങ്ങൾ പൂർത്തിയാക്കി തിയറ്റുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ഇതുവരെ ആഗോളതലത്തിൽ പ്രിൻസ് ആൻഡ് ഫാമിലി നേടിയ കളക്ഷൻ റിപ്പോർട്ടുൾ പുറത്ത് വന്നിരിക്കുകയാണ്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം മലയാളത്തിൽ നിന്ന് മാത്രം 15.68 കോടിയാണ് പ്രിൻസ് ആൻഡ് ഫാമിലി നേടിയിരിക്കുന്നത്. ‌

ചിത്രത്തിൻ്റെ ഇരുപത്തിഅഞ്ച് ദിവസത്തെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഓവർസീസിൽ നിന്നും 6.62 കോടിയും ദിലീപ് പടം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ 24.69 കോടിയാണ് പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയിരിക്കുന്നത്. മുപ്പത് ദിവസത്തിലേക്ക് കടക്കാനൊരുങ്ങുന്ന ചിത്രം 30 കോടിയും നേടുമെന്നാണ് വിലയിരുത്തലുകൾ.

അതേസമയം നവാഗതനായ ബിന്റോ സ്റ്റീഫന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മെയ് 9ന് ആയിരുന്നു
ചിത്രത്തിൻ്റെ റിലീസ്. ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന ലേബലോടെ റിലീസ് ചെയ്ത ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിൻ്റെ നിർ‌മ്മാണം നിർവഹിച്ചത്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി പേരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Highlights: Prince and Family Collection Report Released

error: