മമ്മൂട്ടിക്കൊപ്പം മോഹൻലാലും ചാക്കോച്ചനും നയൻതാരയുമെത്തുന്ന ചിത്രം
മലയാളത്തിന്റെ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്റ്റ്. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. കൊളംബോയിലായിരുന്നു സ്വപ്ന ചിത്രത്തിന്റെ തുടക്കം. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ ചെയ്തു എന്നായിരുന്നു അടുത്തിടെയുണ്ടായ പുതിയ അപ്ഡേറ്റ്. മിക്കവാറും മെയ് അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടാകും.