തിരക്കഥയില്ലാതെ അഭിനയിക്കുന്ന നടനാണ് അദ്ദേഹം: ആസിഫ് അലി
തിരക്കഥയില്ലാതെ അഭിനയിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂടെന്ന് ആസിഫ് അലി. താൻ മനസിലാക്കിയതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഹ്യൂമർ ചെയ്യാനാണെന്നും അസിഫ് അലി പറയുന്നു. സുരാജിന് വരുന്ന പല സിനിമകളുടെയും സ്വീക്വൻസ് എഴുതി വച്ചിരിക്കുന്നത് കുറച്ച് തമാശ രംഗങ്ങൾ അല്ലെങ്കിൽ നർമ മുഹൂർത്തങ്ങൾ ചെയ്യാനാണെന്നും എന്നാൽ അതിനും സുരാജ് അഭിനയിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു.
സിറ്റുവേഷൻ ചിരിപ്പിക്കുകയെന്നത് അവരുടെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊക്കെ സ്ക്രിപ്റ്റും ഡയലോഗ്സും തന്നിട്ടാണ് അഭിനയിക്കുന്നതെന്നും എന്നാൽ സുരാജ് പല സിനിമകളിലും സിറ്റുവേഷൻ മനസിലാക്കിയിട്ടാണ് ഹ്യൂമർ ചെയ്യുന്നതെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
ഞാൻ മനസിലാക്കിയതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഹ്യൂമർ ചെയ്യാനാണ്. ആളുകളെ ചിരിപ്പിക്കുകയെന്നതാണ് പണി. ഞാൻ മനസിലാക്കിയത് വച്ച് സുരാജേട്ടനൊക്കെ വരുന്ന പല സിനിമകളുടെയും പല സ്വീക്വൻസും എഴുതി വച്ചിരിക്കുന്നത് കുറച്ച് തമാശ രംഗങ്ങൾ അല്ലെങ്കിൽ നർമ മുഹൂർത്തങ്ങൾ എന്നാണ്. ഇത്തരത്തിൽ എഴുതി വച്ചിട്ടുള്ള സിനിമകളിൽ സുരാജേട്ടൻ അഭിനയിച്ചിട്ടുണ്ട്.
മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. പിന്നീട് ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. ഇന്ന് വളരെ സീരിയസായ വേഷങ്ങളിലൂടെയും നമ്മെ അമ്പരപ്പിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരം ഭാഷയുടെ പ്രത്യേകതകൾ ചിത്രത്തിൽ കാണിച്ചുകൊണ്ടാണ് അദ്ദേഹം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായത്