Entertainment

ഇതാണ് വരന്‍, ചിത്രം പങ്കുവച്ച് അഭിനയ: വിവാഹം ഏപ്രിലില്‍

ചെന്നൈ(Chennai): നടി അഭിനയയുടെ വിവാഹം ഏപ്രിലില്‍ നടക്കും. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആദ്യമായി വരന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. മാര്‍ച്ച് 9-നായിരുന്നു അഭിനയയുടെ വിവാഹനിശ്ചയം. വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും വരന്റെ പേരോ ചിത്രമോ പുറത്തുവിട്ടിരുന്നില്ല.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ, ക്ഷേത്രത്തിൽ മണി മുഴക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നു. സണ്ണി വര്‍മ്മയാണ് അഭിനയയുടെ വരൻ. ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത സണ്ണി, സ്വന്തം ജീവിതം പ്രതിസന്ധികളെ അതിജീവിച്ചുള്ള വിജയകഥയാക്കി മാറ്റിയ വ്യക്തിയാണ്.

അഭിനയയുടെ ബാല്യകാല സുഹൃത്തായ സണ്ണി വര്‍മയുമായുള്ള പതിനഞ്ച് വർഷമായി നീണ്ട സൗഹൃദവും പ്രണയവും ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുകയാണ്. ഇരുവരും ഈ ഏപ്രിലിൽ വിവാഹിതരാകുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി സിനിമയിൽ സജീവമായ അഭിനയം, തന്റെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.

H​ighlights: This is the groom, Abhinaya shares a picture; Wedding in April

error: