അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച നടന് ‘ബാങ്ക്’ ജനാര്ദ്ദനന് അന്തരിച്ചു
ബെംഗളൂരു(Bengaluru): കന്നട സിനിമയിലെ മുതിർന്ന ഹാസ്യനടൻ ‘ബാങ്ക്’ ജനാര്‍ദ്ദന്‍ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 76 കാരനായ നടന്റെ മരണം തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്. ചിത്രദുർഗ ജില്ലയിലെ ഹൊളാൽകെരെ സ്വദേശിയാണ് ജനാര്‍ദ്ദന്‍.
ജനാർദ്ദന്‍ നിരവധി ടെലിവിഷൻ സീരിയലുകളിലും 500-ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തേക്ക് കടന്നുവരുന്നതിനിടയിൽ അദ്ദേഹം മുമ്പ് ഒരു ബാങ്കിൽ ജോലി ചെയ്തിരുന്നുവെന്നും ആളുകൾ അദ്ദേഹത്തെ ‘ബാങ്ക്’ ജനാർദ്ദനന് എന്ന് വിളിക്കാൻ തുടങ്ങിയത്. ആ പേര് പിന്നീട് സിനിമയിലെ ഔദ്യോഗികമായ പേരായി. നിരവധി സ്റ്റേജ് നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.’ന്യൂസ്’ (2005), ‘ഷ്’ (1993), ‘തർലെ നാൻ മാഗ’ (1992), ‘ഗണേശ സുബ്രഹ്മണ്യ’ (1992) എന്നിവയാണ് നടനെന്ന നിലയിൽ ജനാർദ്ദനന്റെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. ‘പാപ്പ പാണ്ടു’, ‘റോബോ ഫാമിലി’ എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ കന്നഡ ടെലിവിഷൻ പരമ്പരകൾ.
Highlights: Actor ‘Bank’ Janardhanan, who acted in over 500 films, passes away