Entertainment

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; നായകനായി ഷൈൻ ടോം ചാക്കോ

വിവാദങ്ങൾക്കിടെ നടൻ ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘ദി പ്രൊട്ടക്‌ടറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിൾ വാചകത്തോടൊപ്പമാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. സിഗരറ്റ് വലിച്ച് നിൽക്കുന്ന ഷൈനിനെയാണ് പോസ്റ്റ‌റിൽ കാണാൻ കഴിയുന്നത്.

ജി.എം മനുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. അജേഷ് ആന്‍റണി തിരക്കഥയെഴുതിയ ചിത്രം  അമ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ റോബിന്‍സ് മാത്യൂവാണ്  നിര്‍മിക്കുന്നത്. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ഉണ്ണിരാജ, ഡയാന, കജോള്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയ താരനിരയാണ് ‘ദി പ്രൊട്ടക്‌ടറി’ല്‍ അണിനിരക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുമ്പോഴാണ് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങുന്നത്.

Highlights: Let the one among you who is without sin cast the first stone”; Shine Tom Chacko plays the lead.

error: