Entertainment

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തി’; പ്രസ്താവനയുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

കൊച്ചി(Kochi): മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നുമാണ് നിര്‍മാതാവിന്റെ മുന്നറിയിപ്പ്. താനീ പറയുന്നത് ആ താരത്തിന് മനസിലാകും.
ആ തെറ്റ് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന. നിര്‍മാതാവിന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഏത് നടനെക്കുറിച്ചാണ് ലിസ്റ്റിന്റെ ഈ പ്രസ്താവന എന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിക്കുന്നുമുണ്ട്.

Highlights: Malayalam cinema’s leading actor reignites a major controversy’; statement by Listin Stephen

error: