രംഗണ്ണനെയും വീഴ്ത്തി തുടരും
മോഹൻലാലിൻ്റെ അടുപ്പിച്ച് റിലീസ് ചെയ്ത രണ്ട് സിനിമകളും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കോടികളാണ്. ബിസിനസ് അടക്കം 325 കോടി നേടി എമ്പുരാൻ ഇന്റസ്ട്രി ഹിറ്റായപ്പോൾ, മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടി തുടരും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ പ്രമുഖ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ നിന്നും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
15 സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പത്തിൽ മൂന്ന് മോഹൻലാൽ സിനിമകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്ന് ഇന്റസ്ട്രി ഹിറ്റായ എമ്പുരാൻ ആണ്. 3.7 മില്യൺ ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റു പോയിരിക്കുന്നത്. തുടരും ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ്. റിലീസ് ചെയ്ത് 12 ദിവസത്തിൽ 3.34 മില്യൺ ടിക്കറ്റാണ് വിറ്റത്. പ്രേമലു, ആടുജീവിതം, ആവേശം എന്നീ സിനിമകളെ പിന്നിലാക്കി തുടരും മൂന്നാം സ്ഥാനം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്.
Highlights: The movie will Thudarum by dropping Rangannan too.