‘ലൗലി’ ഇന്ന് മുതൽ തിയറ്ററുകളിൽ
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’ ഇന്ന് മുതൽ തിയറ്ററുകളിൽ. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിൽ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷന്‍ ഈച്ചയും നായികയായി എത്തുന്നുണ്ട്.
നേനി എന്റര്‍ടെയ്ന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റന്‍ ഘട്സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ ഡോ. അമര്‍ രാമചന്ദ്രന്, ശരണ്യ ദിലീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബു ആണ് നിർവഹിക്കുന്നത്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായ, മനോജ് കെ ജയന്, അശ്വതി മനോഹരന്, ഡോ. അമര്‍ രാമചന്ദ്രന്, അരുണ്‍, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെപിഎസി ലീല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എഡിറ്റര്‍- കിരണ്‍ദാസ്, കോ പ്രൊഡ്യൂസര്‍- പ്രമോദ് ജി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ദീപ്തി അനുരാഗ്, ആര്‍ട്ട് ഡയറക്ടര്‍- കൃപേഷ് അയ്യപ്പന്‍കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍- അലന്, ആല്ബിന്, സൂരജ്, ബേസില്‍, ജെഫിന്, ഫിനാന്‍സ് കണ്ട്രോളര്- ജോബീഷ് ആന്റണി, വിഷ്വല്‍ എഫക്റ്റ്സ്- വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈന്‍- നിക്സന് ജോര്‍ജ്ജ്, ആക്ഷന്‍- കലൈ കിംഗ്സണ്, സ്റ്റില്‍സ്- ആര് റോഷന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിമല്‍ വിജയ്, പി ആര് ഒ- എ എസ് ദിനേശ്.
Highlights: First Hybrid 3D movie lowly released today