Entertainment

ഉണ്ണിയേട്ടൻ എത്തിപ്പോയി! ഇനി ബി​ഗ് സ്ക്രീനിൽ കാണാം

നാല് വർഷത്തിലേറെയായി മലയാളികൾ നെഞ്ചിലേറ്റിയ ടാൻസാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ. റീൽസിലൂടെയാണ് കിലി പോൾ ശ്രദ്ധേയനായത്. മലയാളികൾക്ക് കിലി പോൾ ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ​ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ​ഡാൻസ് ചെയ്തുമാണ് ഇദ്ദേഹം വൈറലായത്. പിന്നീട്, ഇന്ത്യയിലെ ഭൂരിഭാ​ഗം ഭാഷകളിലും കിലി റീൽസ് ചെയ്ത് തുടങ്ങി. മലയാളം പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെ കേരളത്തിലും വൈറലായി കിലി പോൾ.

കഴിഞ്ഞ ദിവസം കിലി കേരളത്തിലേക്ക് ഉടനെ വരുമെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കിലി കേരളത്തിലെത്തിയിരിക്കുകയാണ്. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ആയാണ് കിലി കേരളത്തിലെത്തിയിരിക്കുന്നത്.

പ്രൊഡക്ഷൻ നമ്പർ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. അൽത്താഫ് സലിം, ജോമോൻ ജ്യോതിർ, അനാർക്കലി മരിക്കാർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് ആണ് ചിത്രം നിർമിക്കുന്നത്. അതേസമയം കിലിയുടെ വരവിന് വൻ സ്വീകരണമാണ് മലയാളികൾ നൽകുന്നത്. കേരളക്കരയിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Highlights: Kili Paul in Kerala, Debut in Malayalam cinema

error: