Entertainment

ഒരുക്കി വെച്ചൊരു നെഞ്ചാണേ”…യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിലെ ഗാനം റിലീസായി

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള “( UK. OK) എന്ന ചിത്രത്തിലെ മറ്റൊരു മനോഹരഗാനം റിലീസായി. ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ചിത്രം മെയ് 23 ന് തിയേറ്ററുക‍ളിലേക്ക് റിലീസിനായി എത്തും.

നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള ചിത്രങ്ങളിലെ സൂപ്പർഹിറ്റുകൾ ഒരുക്കിയ രാജേഷ് മുരുകേശൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവർ ചേർന്നാലപിച്ച “ഒരുക്കിവെച്ചൊരു നെഞ്ചാണേ….”എന്ന മനോഹര ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

മെയ് 23ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ നായകൻ രഞ്ജിത്ത് സജീവ്, ജോണി ആന്റണി സാരംഗി ശ്യാം, എന്നിവരെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

Highlights: The song from the United Kingdom of Kerala has been released.

error: