Entertainment

പ്രണയത്തിലാണ്, വിവാഹിതനാകുന്നുവെന്ന് സ്ഥിരീകരിച്ച് നടൻ വിശാൽ

ഒരുപാട് ആരാധകരുള്ള നടനാണ് വിശാൽ. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിശാൽ. തന്റെ വിവാഹം ഉടനുണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നുമാണ് വിശാൽ പറഞ്ഞിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താൻ ഉടൻ വിവാഹിതനാകുമെന്ന് വിശാൽ പറഞ്ഞത്. ‘ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു. ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കും’; വിശാൽ പറഞ്ഞു.

അതേസമയം താരം വിവാഹം ചെയ്യാൻ പോകുന്നത് തമിഴിലെ ഒരു യുവനടിയെ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. സുന്ദർ സി സംവിധാനം ചെയ്ത മദ​ഗജരാജയാണ് വിശാലിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. ചിത്രീകരണം കഴിഞ്ഞ് 12 വർഷം പെട്ടിയിലിരുന്ന ശേഷം അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്.

Highlights: Actor Vishal confirms he is in love and getting married

error: