വധു സായ് ധന്‍ഷിക തന്നെ; നീണ്ട കാത്തിരിപ്പിനൊടുവിൽ വിശാലിന് വിവാഹം
കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ വിശാല്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. പ്രണയ വിവാഹമാണെന്നും വിശാല്‍ അറിയിച്ചിരുന്നു. പിന്നാലെ നടി സായ് ധന്‍ഷികയാണ് വധു എന്ന തരത്തിലും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ അത് അഭ്യൂഹമല്ല യഥാര്‍ത്ഥമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധന്‍ഷികയും. കബാലി എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി സായ് ധന്‍സികയാണ് വിശാലിന്റെ ഭാവി വധു. ധന്‍സിക നായികയാവുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേദിയില്‍ വെച്ച് ഇരുവരും വിവാഹ പ്രഖ്യാപനം നടത്തി. ആഗസ്റ്റ് 29 നാണ് ഇരുവരും വിവാഹിതരാകുന്നത്.
വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നും വിശാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. ‘അതെ, ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എന്റെ ഭാവി വധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും’, എന്നായിരുന്നു വിശാല്‍ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.
Highlights: The bride is Sai Dhanshika; Vishal gets married after a long wait