Entertainment

ഇന്ത്യയുടെ മിസൈല്‍ മാന്റെ ജീവിതം സിനിമയാകുന്നു; അബ്ദുള്‍ കലാമായി ധനുഷ്

ഇന്ത്യയുടെ മിസൈല്‍ മാന്‍ എപി ജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാകുന്നു. ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എകെ എന്റര്‍ടെയ്‌ന്മെന്റ്‌സ്, ടി സീരിസിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍, അനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

Highlights: India’s Missile Man’s life is becoming a film; Dhanush to play Abdul Kalam

error: