Entertainment

‘ഒരു വടക്കൻ തേരോട്ടം’ ചിത്രത്തിന്റെ ടീസർ പുറത്ത്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ബിനുൻരാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിൻ്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി. ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നതാണ് ടീസർ.

മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് ചിത്രം ഉടൻ പ്രദർശനത്തിന് എത്തിക്കുമെന്നാണ് വിവരം. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ചിത്രമാണിത്.

ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ആണ്. സനു അശോക് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം: പവി കെ. പവൻ, കോ പ്രൊഡ്യൂസേഴ്സ് : സൂര്യ എസ്. സുബാഷ്, ജോബിൻ വർ​ഗീസ്.

Highlights: The teaser of the film ‘Oru Vadakkan Therottam’ is out

error: