HighlightsKerala

അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ ഇനി ഫുള്‍ പാസില്ല; എഴുത്ത് പരീക്ഷയില്‍ 30% മാര്‍ക്ക് നേടിയാല്‍ മാത്രം വിജയിപ്പിക്കും

തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്തെ അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ഇനി ഫുള്‍ പാസ് ഉണ്ടാകില്ല. എഴുത്ത് പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമെ ഇനി ക്ലാസ് കയറ്റം ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ മാനദണ്ഡം.

കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസില്‍ ഇതേ രീതി നടപ്പിലാക്കിയിരുന്നു. അതിന് മുമ്പ് എട്ടാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികളേയും ജയിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇത് ഒമ്പതാം ക്ലാസിലേക്കും വ്യാപിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് പിന്നെ അഞ്ച് മുതല്‍ ഒമ്പത് വരെ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എട്ടാം ക്ലാസില്‍ ഈ രീതി നടപ്പിലാക്കിയപ്പോള്‍ വലിയ രീതിയില്‍ പൊസിറ്റീവായ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ വിദഗ്ദ സമിതിയുടെ ശുപാര്‍ശ പ്രകാരം മറ്റ് ക്ലാസുകളിലും മിനിമം മാര്‍ക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

Highlights: No more full pass in classes 5 to 9; students will be passed only if they score 30% marks in the written exam

error: