HighlightsKerala

പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ അവധി നാളെ; സ്‌കൂള്‍ തുറക്കുന്ന ദിവസം കുട്ടനാട്ടില്‍ ക്ലാസില്ല

ആലപ്പുഴ(Alappuzha): സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കമാകുമ്പോള്‍ കുട്ടനാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് അവധി. ശക്തമായ മഴയെ തുടര്‍ന്നാണ് കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷത്തിലെ ആദ്യ അവധിയെന്ന പ്രത്യേകതയമുണ്ട്. കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കല്‍ വൈകുമോ എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും ഇന്ന് മഴ കുറഞ്ഞേതോടെ ആശങ്ക ഒഴിവായി. എന്നാല്‍ കുട്ടനാട്ടില്‍ മാത്രം കനത്ത മഴയെ തുടര്‍ന്ന് ക്ലാസുകള്‍ ആരംഭിക്കുന്നത് ഒരു ദിവസം വൈകും.

Highlights: The first holiday of the new academic year is tomorrow; there will be no classes in Kuttanad on the day the school opens.

error: