നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും; റീലുമായി മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം(Malappuram): ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ നിലമ്പൂര്‍ ടൗണിന്റെ മാറ്റം വ്യക്തമാക്കുന്ന റീലുമായി മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും എന്ന് കുറിച്ചാണ് മന്ത്രി റീൽ പങ്കുവച്ചത്.
എൽഡിഎഫ് സർക്കാർ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിലമ്പൂർ ടൗൺ സൗന്ദര്യവത്കരിച്ചതെന്നും നിലമ്പൂരിൽ എൽഡിഎഫ് തുടരണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിലും മന്ത്രി വിമർശനം ഉന്നയിച്ചിരുന്നു.
യുഡിഎഫിലെ മതനിരപേക്ഷ മനസുള്ളവർ ഇത് അംഗീകരിക്കില്ല. അധികാര കൊതിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Highlights: Nilambur Town then and now; Minister Muhammad Riaz with a reel