HighlightsNational

ലൈംഗിക ഉദ്ദേശങ്ങളില്ലാതെ  കുട്ടികളുടെ ചുണ്ടില്‍ സ്പര്‍ശിക്കുന്നത് പോക്സോ  കുറ്റമല്ലെന്ന് ഡൽഹി കോടതി

ന്യൂഡല്‍ഹി: ലൈംഗികമായ നേട്ടങ്ങള്‍ ലക്ഷ്യംവെക്കാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചുണ്ടില്‍ സ്പര്‍ശിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടികളുടെ അടുത്ത് കിടന്ന് ഉറങ്ങുന്നതും കുറ്റകരമാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടേതാണ് നിരീക്ഷണം.

ലൈംഗിക ഉദ്ദേശങ്ങളില്ലാതെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോക്സോ ചുമത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂട്ടികളുടെ അന്തസ്സിനെ കളങ്കം വരുത്തുന്നതാണെന്നും കോടതി പറഞ്ഞു.

error: