HighlightsNational

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പില്‍ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ആനകളുടെ എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് പൂര്‍ണമായും തടയാനുള്ള നീക്കമായി തോന്നുന്നുവെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.

നാട്ടാന പരിപാലനവും ആനകളുടെ ഉത്സവത്തിനുള്ള എഴുന്നള്ളിപ്പും സംബന്ധിച്ച് നിലവില്‍ കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതി ഉത്തരവ്.

ഹൈക്കോടതി നിര്‍ദേശിച്ചത് പ്രകാരമുള്ള ആനകളുടെ സര്‍വേ അടക്കമുള്ള കാര്യങ്ങളാണ് കോടതി സ്‌റ്റേ ചെയ്തത്. നാട്ടാനകളുടെ കണക്കെടുക്കണമെന്നും ഏതൊക്കെ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയുണ്ടെന്നുമടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യമാണെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

error: