HighlightsKerala

ബാങ്ക്ജപ്തി: ആലപ്പുഴയിൽ യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ: കേരള ബാങ്കിന്റെ ജപ്തിയെ തുടർന്ന് വീട്ടുവളപ്പിലെ ഷെഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്.

വീട്ടിന്റെ ജപ്തി ചെയ്തതിനെതുടർന്നുള്ള മാനസിക സമ്മർദം കാരണമാണ് പ്രഭുലാൽ ആത്മ​ഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ജപ്തിക്ക് ശേഷം വീടിന്റെ തിണ്ണിലാണ് മകൻ കഴിഞ്ഞിരുന്നതെന്ന് അച്ഛൻ അനിൽ പറഞ്ഞു.

2018-ൽ കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പ എടുത്ത പ്രഭുലാൽ, തിരിച്ചടവിൽ വീഴ്ച വരുത്തുകയായിരുന്നു. മാർച്ച് 30ന് ജപ്തി നടത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും, അതിനുമുമ്പ് തന്നെ ജപ്തി ചെയ്തതായി കുടുംബം ആരോപിച്ചു. അവശ്യ സാധനങ്ങൾ പോലും എടുക്കാൻ അനുവദിച്ചില്ലെന്നും അവർ പറയുന്നു.

കെട്ടിട നിർമാണത്തൊഴിലാളിയായിരുന്ന പ്രഭുലാൽ ജോലിക്കിടയിൽ വീണ് നട്ടെല്ലിന് പരിക്കേറ്റതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വായ്പാ തിരിച്ചടവിന് കൂടുതൽ സമയം നൽകണമെന്ന് അപേക്ഷ നൽകിയിരുന്നെങ്കിലും, അനുകൂല പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Highlights: Youth Found Dead Following Property Seizure in Alappuzha

error: