കണ്ണൂർ സിപിഎമ്മിലും തലമുറ മാറ്റം; കെകെ രാഗേഷ് പാർട്ടി ജില്ലാ സെക്രട്ടറി
കണ്ണൂർ(kannur): പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും.
ടി വി രാജേഷ്, എം.പ്രകാശൻ, മുതിർന്ന നേതാവ് എൻ ചന്ദ്രൻ തുടങ്ങിയ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതോടെയാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് അനിവാര്യമായത്. രാജ്യത്തെ സിപിഎമിന്റെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂരിൽ സെക്രട്ടറിയാകുന്നവർ പാർട്ടിയുടെ സംസ്ഥാന – ദേശീയ നേതൃത്വത്തിൽ സുപ്രധാന ചുമതലകളിൽ എത്താറുണ്ട്. പാർട്ടിയുടെ പുതിയ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണവും ഇന്ന് നടക്കും.
Highlights: Generational change in Kannur CPM too; KK Ragesh party district secretary