HighlightsLocal

ബൈക്കിന് നേരെ പാഞ്ഞടുത്ത് കാട്ടാന; സംഭവം അര്‍ധ രാത്രി ആശുപത്രിയില്‍ നിന്ന് മടങ്ങവേ

തൃശൂർ(Thrissur): പാലപ്പിള്ളി കുണ്ടായിയിൽ ബൈക്ക് യാത്രക്കാരായ കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കുണ്ടായി എസ്‌റ്റേറ്റ് ജീവനക്കാരനായ കുഞ്ഞിപ്പയും ഭാര്യയും മകളും ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആനയെത്തിയത്. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് സംഭവം.

ബൈക്കിലെത്തിയ കുടുംബം റോഡിൽ നിന്നിരുന്ന കാട്ടാനയ്‌ക്ക് മുമ്പില്‍ അകപ്പെടുകയായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ആനയുടെ അഞ്ച് മീറ്റർ അകലെയെത്തിയ ഇവർക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ബൈക്ക് റോഡിലിട്ട് ഓടിയ മൂന്ന് പേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓടുന്നതിനിടെ ശ്വാസം കിട്ടാതെ റോഡിൽ ഇരുന്ന കുഞ്ഞിപ്പയുടെ അടുത്തേക്ക് പാഞ്ഞുവന്ന ആനയെ ഭാര്യ കൈയ്യിൽ കരുതിയ ടോർച്ച് എടുത്ത് എറിയുകയായിരുന്നു.

ഇതിനിടെ ഇവരുടെ നിലവിളി കേട്ട് സമീപത്തെ ഡിസ്പെൻസറിയിലെ ജീവനക്കാരനും ഓടിയെത്തി. തുടര്‍ന്ന് വെള്ളികുളങ്ങര ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ എത്തി അവരുടെ ജീപ്പിലാണ് ഇവരെ വീട്ടില്‍ തിരിച്ചെത്തിച്ചത്. കൂട്ടം തെറ്റിയ ആന ദിവസങ്ങളായി പ്രദേശത്ത് ഭീതി പരത്തുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Highlights: WILD ELEPHANT ATTACK IN THRISSUR

error: