പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു
ന്യൂഡൽഹി ( New Delhi): ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു. ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്സ്, നോര്‍വേ സന്ദര്‍ശനങ്ങളാണ് മാറ്റിവെച്ചത്. മെയ് 13 മുതല്‍ 17 വരെയാണ് പര്യടനങ്ങള്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു. പ്രതിരോധ-ആഭ്യന്തര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്ത്- സൗത്ത് ബ്ലോക്കുകളുടെ സുരക്ഷാചുമതല സൈന്യം ഏറ്റെടുത്തു.
ഓപ്പറേഷന് സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തത് ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ചാണെന്നാണ് വിശദീകരിച്ചത്. ഇരുപത്തിയഞ്ച് മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
പ്രതിരോധ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും സൈനിക നടപടികള്‍ വിശദീകരിച്ചു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ആക്രമണമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
Highlights: Prime Minister’s three-nation tour postponed