വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
തിരുവനന്തപുരം(THIRUVANATHAPURAM): ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. അമേരിക്കയിലെ ലോക പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേധിച്ചത്.
സര്‍വകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രത്തോട് യാത്രാ അനുമതി തേടിയിരുന്നു. എന്നാൽ മന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി നിഷേധിച്ച് കൊണ്ടാണ് പ്രഭാഷണത്തിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്.
അതേസമയം മൂന്നാഴ്ച്ച മുമ്പാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പോകാനായി മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ ഗവേഷണ സർകലാശാലയാണ് ജോണ്‍സ് ഹോപ്കിന്‍സ്.
Highlights: Center denies permission for Veena George’s US trip